കൂരാച്ചുണ്ട് :കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ തെരുവ് നായക്കളുടെ ശല്യം രൂക്ഷമായി തുടരുന്നു.കഴിഞ്ഞയാഴ്ച്ച കൂരാച്ചുണ്ട് പുവ്വത്തുംച്ചോലയിൽ പേ വിഷബാധയുള്ള തെരുവ് നായ കുട്ടികളടക്കം നിരവധിപേരെ കടിച്ചിരുന്നു. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു.
ജനങ്ങൾക്ക് വഴി നടക്കാൻ കഴിയാത്തവിധമാണ് കൂരാച്ചുണ്ടിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നത്.
കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് ബാലുശ്ശേരി റോഡിൽ ജനജീവിതത്തിന് ഭീക്ഷണിയായി തെരുവ് നായക്കളെ കാണാം.. കാൽനടകാർക്കു നേരെയും ഇരു ചക്ര വാഹനത്തിൽ പോകുന്നവരുടെ നേരെയും പാഞ്ഞെത്തുന്ന തെരുവ് നായക്കളെ നിത്യവും കാണാം..
കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസ് പരിസരം - ബസ്റ്റാൻ്റ് മറ്റു ഗവൺമെൻ്റ് ഓഫിസുകൾ ഇവിടെ നൂറുകണക്കിന് ആളുകളാണ് ദിവസവും വന്നു പോകുന്നത് എന്നാൽ ഈ പ്രദ്ദേശത്ത് തെരുവ് നായക്കളുടെ വിളയാട്ടമാണ്.ജനങ്ങളുടെ നേരെ കുരച്ചു ചാടുന്ന ഭ്രാന്തൻ നായക്കളുടെ വിളയാട്ടമാണ് ഇവിടെ കാണാൻ കഴിയുന്നത്.
കേളോത്തുവയൽ അങ്ങാടി, പതി, പൊറാളി, പുവ്വത്തുംച്ചോല തുടങ്ങി കൂരാച്ചുണ്ടിലെ വിവിധ മേഖലയിൽ തെരുവ് നായക്കളുടെ ഭീക്ഷണി മൂലം ജനജീവിതം ദുരിതത്തിലായി..
അധികാരികൾ ഉചിതമായ നടപടികൾ സ്വീകരിച്ചില്ലങ്കിൽ വലിയ അപകടമാണ് നമ്മുക്ക് മുന്നിലുള്ളത്.
