Trending

എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് ടെൻഡർ നടപടി പൂർത്തിയായി



എകരൂൽ കക്കയം ഡാം സൈറ്റ് റോഡിന്റെ ആദ്യഘട്ട നവീകരണ പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായതായി അഡ്വ. കെ. എം സച്ചിൻദേവ് എം.എൽ.എ അറിയിച്ചു. ആറ് കൽവർട്ട്, ആറ് ക്രോസ് ഡ്രെയിൻ, 4.70 കി.മി നീളത്തിൽ ഡ്രൈനേജ്,1.58 കി.മി ഐറിഷ് ഡ്രെയിൻ, 350 മീറ്റർ ഫുട്പാത്തിന് മുകളിൽ ടൈൽ വിരിച്ച് ഹാൻഡ് റെയിൽ സ്ഥാപിക്കൽ, റോഡ് സുരക്ഷ ബോഡുകൾ എന്നിവ പ്രവൃത്തിയിലുണ്ട്.

8.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എകരൂൽ മുതൽ കക്കയം ഡാം സൈറ്റ് വരെയുള്ള 31.7 കി.മി ദൂരമാണ് നവീകരിക്കാനുള്ളത്. ഇതിൽ 28-ാം മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള ഭാഗം ഹിൽ ഹൈവെയുടെ ഭാഗമായി 12 മീറ്റർ വീതിയിൽ നവീകരിക്കും. ഇതിനായി കിഫ്ബി 34 കോടി രൂപയാണ് അനുവദിച്ചത്.

കെ.ആർ.എഫ്.ബി മുഖേന ഈ പ്രവൃത്തി ഇപ്പോൾ ടെൻഡർ നടപടിയിലാണ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡിലെ തെച്ചി പാലത്തിൻ്റെ പ്രവ‍ൃത്തിയും നടന്നുവരികയാണ്. രണ്ട് കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്.

Post a Comment

Previous Post Next Post