ബാലുശ്ശേരി അറപ്പീടിക മരപ്പാലത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു. കിനാലൂര്‍ എസ്റ്റേറ്റ് - കോഴിക്കോട് റൂട്ടില്‍ ഓടുന്ന സാള്‍വേഷന്‍ ബസ്സും, എതിര്‍ ദിശയില്‍ വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.കാറിലുണ്ടായിരുന്ന എകരൂല്‍ സ്വദേശി നവാസ് റഹ്‌മാനെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ ഓവുചാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇവിടെ സൈഡ് കൊടുക്കാന്‍ സ്ഥമില്ലാത്ത അവസ്ഥയാണ്. ഇവിടെ മണ്ണും സിമന്റ് സ്ലാബുകളും കൂട്ടിയിട്ട നിലയിലാണ്. ഇക്കാര്യം പലതവണ അധികൃതരോട് പറഞ്ഞിട്ട് ഇവ മാറ്റാനോ, നിര്‍മാണം വേഗത്തിലാക്കാനോ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.