തിരുവമ്പാടി : അഭിലാഷ്, സി.എസ് സൈക്കോളജിയെ സംബന്ധിച്ച് എഴുതിയ Mind Under microscope എന്ന പുസ്തകം ആമസോൺ പ്രസിദ്ധികരിച്ച പുസ്തകങ്ങളിൽ ഫിലോസഫി, സോഷ്യോളജി,മെഡിസിൻ,സോഷ്യൽ കൾച്ചറൽ ഹിസ്റ്ററി, എന്നി വിഭാഗത്തിൽ നമ്പർ 1 Best seller റ്റാഗ് നേടി ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തി,
കൂടാതെ യു.കെ.യിൽ മോഡേൺ റെനൈസൻസ് ഫിലോസഫിയിൽ ബെസ്റ്റ് സെല്ലർ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മനുഷ്യ മനസ്സിന്റെ നിഗുഢതലങ്ങളെക്കുറിച്ച് വളരെ ലളിതമായ ഭാഷയിൽ രചിച്ചിട്ടുള്ള ഈ പുസ്തകം പ്രായോഗികവും മനശാസ്ത്രപരമായ മറ്റ് പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തവുമാണ്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് എഴുത്തിന് തുടക്കം കുറിച്ചത്. അഭിലാഷ് ഇപ്പോൾ യു.കെ.യിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി തോട്ടത്തിൻകടവ് സ്വദേശിയായ ഇദ്ദേഹം റിട്ടയേഡ് എസ്.ഐ ശിവദാസൻെറയും വത്സല ടീച്ചറുടെയും മകനാണ്.