Trending

ഏഴ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ അറസ്റ്റിൽ




കോഴിക്കോട് : അത്തോളിയിൽ ഏഴ് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹംദാൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച്‌ അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. മാതാവ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post