കൂരാച്ചുണ്ട്: സുബ്രതോ കപ്പിൽ മലയോരത്തിന്റെ കരുത്തുകാട്ടി കൂരാച്ചുണ്ട്
സെന്റ് തോമസ് ഹൈസ്കൂൾ ടീം. വാകയാട് ഹയർസെക്കണ്ടറിയിൽ നടന്ന സുബ്രതോ കപ്പ് സബ് ജില്ലാ ഫുട്ട്ബോൾ മത്സരത്തിൽ റണ്ണേഴ്സ് അപ്പ് ആയി കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ ടീം. അക്കാദമിയിലെ മികച്ച കോച്ചുമാരുടെ ശിക്ഷണത്തിൽ പരിശീലിക്കുന്ന പുതു തലമുറയിൽ വലിയ പ്രതീക്ഷയാണ് തുറന്നിരിക്കുന്നത്. ഹെഡ് മാസ്റ്റർ ജേക്കബ് കോച്ചേരി, ജയൻ ജേക്കബ്, കോച്ചുമാരായ സ്വാലിഹ് അമീൻ, ചേതൻ മുഖി,ജെയ്സൺ, റഫീക്ക് തുടങ്ങിയവരുടെ മികച്ച പിന്തുണ കുട്ടി പ്രതിഭകൾക്ക് ആവേശമാണ്. മത്സരത്തിലെ മികച്ച ഗോളിയായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിലെ അഭിൻ റോയിയെ തിരഞ്ഞെടുത്തു.
.