കാവുസംരക്ഷണത്തിനായി ഉടമസ്ഥര്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി താത്പര്യമുള്ള ദേവസ്വം/ കാവുടമസ്ഥര്‍/ ട്രസ്റ്റുകള്‍ എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിസ്തൃതിയുള്ള കാവുകള്‍ക്കാണ് (കോട്ട) മുന്‍ഗണന ലഭിക്കുക. കാവുകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. അപേക്ഷാ ഫോം www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലെ Public interface/forms എന്ന പേജിലും, മാത്തോട്ടം വനശ്രീ കോംപ്ലക്‌സിലെ സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് ക്ണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 15ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 0495- 2416900.
Tags:
Latest
