Trending

മത്സ്യകർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു




കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നൽകുന്ന മത്സ്യകർഷക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകർഷകൻ (50 സെന്റിനു മുകളിലുള്ള കുളം, മികച്ച ഓരുജല മത്സ്യകർഷകൻ (50 സെന്റിനു മുകളിൽ), മികച്ച നൂതന മത്സ്യകർഷകൻ (റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക്, കൂട് കൃഷികൾ), മികച്ച ചെമ്മീൻ കർഷകൻ (50 സെന്റിനു മുകളിൽ), മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച അക്വാകൾച്ചർ പ്രമോട്ടർ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, വെസ്റ്റ്ഹിൽ. പി.ഒ , കോഴിക്കോട്- 05 എന്ന വിലാസത്തിൽ എത്തിക്കണം.    അവസാന തിയ്യതി ജൂലൈ ആറ്. കൂടുതൽ വിവരങ്ങൾക്ക് 0495- 2381430

Post a Comment

Previous Post Next Post