Trending

K.S.R.T.C തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്ന് കൂരാച്ചുണ്ടിലെയ്ക്കു K.S.R.T. C അധിക ബസ് സർവ്വീസ് നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി കൂരാച്ചുണ്ട് യൂണിറ്റ് ആവിശ്യപ്പെട്ടു.

K.S.R.T.C
തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്ന്
കൂരാച്ചുണ്ടിലെയ്ക്കു K.S.R.T. C അധിക ബസ് സർവ്വീസ് നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി കൂരാച്ചുണ്ട് യൂണിറ്റ് ആവിശ്യപ്പെട്ടു.



കൂരാച്ചുണ്ട്: തൊട്ടിൽപ്പാലം - കൂരാച്ചുണ്ട് റൂട്ടിൽ ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികളും ,സ്കൂൾ വിദ്യാർത്ഥികളും - പൊതു ജനങ്ങളുമാണ് സഞ്ചരിക്കുന്നത് 
എന്നാൽ കൂരാച്ചുണ്ടിൽ നിന്ന് പേരാമ്പ്രയ്ക്കും -തൊട്ടിൽപ്പാലത്തിനും ആവിശ്യത്തിന് ബസ് സർവ്വീസില്ല. പ്രൈവിറ്റ് ബസിന് പുറമേ K.S. R.T. C ബസുകൂടി സർവ്വീസ് കുറച്ചതുമൂലം ജനങ്ങൾ ദുരിതത്തിലായി.പേരാമ്പ്ര -ചെമ്പ്ര വഴിയും -പേരാമ്പ്ര - കായണ്ണ വഴിയും റോഡ് പണി നടന്നിട്ടും ബസ് സർവ്വീസ് കൂട്ടാൻ അതികൃതർ തയ്യാറായിട്ടില്ല.

കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമായ
കക്കയം - പെരുവണ്ണാമൂഴി ഇവയെ ബന്ധിപ്പിച്ചു കക്കയം - പെരുവണ്ണാമൂഴി - കടിയങ്ങാട് - തൊട്ടിൽപ്പാലം റൂട്ടിൽ കൂടുതൽ K.S.R.T.C ബസ് സർവ്വീസ് നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി കൂരാച്ചുണ്ട് യൂണിറ്റ് യോഗം ആവിശ്യപ്പെട്ടു.പ്രസിഡണ്ട് സണ്ണി പാരഡൈസ് അധ്യക്ഷത വഹിച്ചു.ജോബി വാളിയംപ്ലാക്കൽ, റസാഖ് കായലാട്ടുമ്മൽ, സൂപ്പി തെരുവത്ത്, ജോസ് ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post