കൂരാച്ചുണ്ട് :കാർഷിക സംസ്കാരത്തിൻ്റെ ചരിത്രമുറങ്ങുന്ന കൂരാച്ചുണ്ടിൻ്റെ മലയോരത്തു നിന്ന് കാൽപ്പന്തുകളിയേ ഹൃദയത്തോട് ചേർത്ത ജനതയ്ക്കു മുന്നിൽ
നാഷണൽ ഫുട്ബോൾU - 17 ടൂർണ്ണമെന്റിൽ കേരളത്തിനായി മിന്നും പ്രകടനം കാഴ്ച്ചവച്ച് പഞ്ചാബിൻ്റെ ഗോൾവലയം തകർത്ത് കൂരാച്ചുണ്ടിൻ്റെ അഭിമാനമായ കൂരാച്ചുണ്ട് കക്കയം സ്വദേശിയായ ജിൽജി ഷാജിയെന്ന മിടുക്കിയാണ്.
പഞ്ചാവിനെതിരെ
ഒന്നിനെതിരെ ആറ് ഗോളുകൾക്ക് കേരളത്തിൻ്റെ വിജയം.
പഞ്ചാബിന്റെ ഗോൾ വലയിലേക്ക് 6 ഗോളുകളിൽ അഞ്ചും നേടിയത് ജിൽജി ഷാജിയാണ്.
കക്കയം സ്വദേശികളായ ഷാജി ജോസഫ്-എൽസി ജോസഫ് ദമ്പതികളുടെ ഇളയ മകളാണ് ഷിൽജി .