Trending

ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ രക്ഷപ്പെടുത്തി




കൊയിലാണ്ടി  : ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിനു സമീപം വെച്ച്  ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ രക്ഷപ്പെടുത്തി

ഇന്നലെ  (21-06-2022 ചൊവ്വാഴ്ച ) ഉച്ചക്ക് 1.20 ന് ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിനു സമീപം വെച്ച്  ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ ശ്രീ ദാസൻ അതി സഹസികമായി രക്ഷിച്ചു. കോഴിക്കോട് ഭാഗത്ത്‌ നിന്നും വരുന്ന തീവണ്ടിയുടെ എഞ്ചിൻ തൊട്ടടുത്ത് എത്താനായപ്പോൾ  85 വയസ്സുള്ള വൃദ്ധ മാതാവിനെ,സമീപ റോഡിലൂടെ പോയിരുന്ന ദാസൻ ജീവൻ പണയം വെച്ച് ട്രാകിലേക്ക് ഓടിയെത്തി അവരെ എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ദാസേട്ടന്റെ അവസരോചിതമായ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചു. ഒരു ദൈവദൂതനെ പോലെ വന്ന ദാസനെ ചേർത്ത് പിടിച്ച് ആ മാതാവ് അനുഗ്രഹിച്ചു.അവരെ ബന്ധുക്കളെ ഏല്പിച്ച ശേഷമാണ് ദാസൻ വീട്ടിലേക്ക് മടങ്ങിയത്. സിവിൽ ഡിഫെൻസ് കൊയിലാണ്ടി യൂണിറ്റ് അംഗവുംകൂടിയാണ് ദാസൻ

Post a Comment

Previous Post Next Post