നരിനട : നരിനട പുഷ്പ എൽപി സ്കൂളിൽ 2022 -23 അധ്യയനവർഷത്തെ പ്രവേശനോത്സവവും കാറ്റുള്ള മല നിർമ്മല യുപി സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രസ് റാണി സിസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും അതിഗംഭീരമായി നടത്തി.
യോഗത്തിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്തു പിടിഎ പ്രസിഡന്റ് ശ്രീ. ഷാജി ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. കൊച്ചുറാണി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു സജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
നവാഗതർക്ക് ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി സമ്മാനം വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും പി ടി എ യുടെ വക സമ്മാനം വാർഡ് മെമ്പറും ഹെഡ്മിസ്ട്രസ്സും വിതരണം ചെയ്തു. എം പി ടി എ പ്രസിഡന്റ് ശ്രീമതി :നൈസി, റോസ്‌ലിൻ ടീച്ചർ, ബീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
സ്റ്റാഫിന്റെ വക ഉപഹാരം എച്ച് എമ്മിന് നൽകി. കുട്ടികൾക്ക് ലഡു, മിഠായി, പായസം മുതലായവ നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി : ഷെറിൻ ടീച്ചർ നന്ദി പറഞ്ഞു.



