കൂരാച്ചുണ്ട് : കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയിൽ ജംഷിദ് (25) കർണ്ണാടകയിലെ മാണ്ഡ്യയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കുക, പ്രദേശത്ത് വളർന്നു വരുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വികെ ഹസീന ധർണ്ണ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ആക്ഷൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു.
