Trending

പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.




കക്കയം ഗവ:എൽ.പി.സ്കൂൾ 2022-23അധ്യയനവർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.വാർഡ് മെംബർ ഡാർലിഎബ്റഹാം ഉദ്ഘാടനം ചെയ്തു.പി.ടി.എ.വൈസ് പ്രസിഡണ്ട് ജസീന അധ്യക്ഷത വഹിച്ചു.

യുവസാഹിത്യകാരനും "മ്മളെ കോഴിക്കോട്"പുസ്തകരചയിതാവുമായ നിസാം കക്കയം പ്രവേശനോത്സവ സന്ദേശം നൽകി.

കക്കയം പി.എച്ച്.സി.യിലെ ജെ.എച്ച്.ഐ.ജയേഷ് കുമാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യബോധവൽക്കരണക്ളാസ് നടത്തി.പഠനോപകരണകിറ്റും ബലൂണുകളും നൽകി നവാഗതരെ സ്വീകരിച്ചു.

രഞ്ജിനി ടീച്ചറുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.കെ.അബ്ദുറഹിമാൻ സ്വാഗതവും സനോജ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post