*ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വച്ച് ഹൈക്കോടതി*
സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികൾ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശിക്ഷ നടപ്പാക്കുന്നതും കോടതി നിർത്തിവച്ചു.
രണ്ടുപേരും അഞ്ചുലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നും സംസ്ഥാനം വിടരുതെന്നുമുള്ള ഉപാധികളിലാണ് ജാമ്യം അനുവദിച്ചത്.
അപ്പീൽ പരിഗണിക്കുന്നത് വൈകുന്നതിനാൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കണമെന്നായിരുന്നു ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടത്.
Tags:
Latest