Trending

കോട്ടപ്പറമ്പ് ആശുപത്രി ലക്ഷ്യ നിലവാരത്തിലേക്ക്



-വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലക്ഷ്യ മാനദണ്ഡ പ്രകാരം പുതുക്കി പണിയുന്ന ലേബർ റൂം, ശിശുരോഗ വിഭാഗം ഐ.സി.യു, 400 കെ.വി.എ ട്രാൻസ്‌ഫോർമർ എന്നിവയുടെ ഉദ്ഘാടനം നാളെ (മേയ് 12) ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ തുറമുഖം- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

കോട്ടപ്പറമ്പ് ആശുപത്രി പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ മുഖ്യാതിഥികളാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ് റിപ്പോർട്ട് അവതരിപ്പിക്കും.

Post a Comment

Previous Post Next Post