കൂരാച്ചുണ്ട് : കോഴിക്കോട് വ്യവസായ-വാണിജ്യ വകുപ്പിന്റെയും കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ *മെയ് 28 ശനിയാഴ്ച രാവിലെ 10 മണിക്ക് (രജിസ്ട്രേഷൻ രാവിലെ 9 30 മണി) കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.*
പഞ്ചായത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചു വരുന്നവർക്ക് ,*സംരംഭകത്വത്തിന്റെ പ്രാധാന്യം,വിവിധതരം സർക്കാർ പദ്ധതികൾ ആനുകൂല്യങ്ങൾ/വിവിധ വകുപ്പിന്റെ സ്ക്കീമുകൾ ,വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ/ ലൈസെൻസുകളും അനുമതികളും ,ബാങ്കിങ് , പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ* , തുടങ്ങിയ വിഷയങ്ങളിൽ കഴിയുന്ന രീതിയിൽ ബോധവാന്മാരാക്കുക എന്നാണ് .
കൂടാതെ സെമിനാറിനിടെയിൽ സംരംഭകരുടെ സംശയങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
പഞ്ചായത്തിൽ പുതുതായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹം ഉള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് തുടർന്നുവരുന്ന ലോൺ /സബ്സിഡി/ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പർ
----------------------------------
.മുഹമ്മദ് മിദ്‌ലാജ് (ഇന്റേൺ,കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ) : 9656225024
