Trending

കാർഷിക അറിവുകൾ





🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 19-05-2022* 
🎋🌱🎋🌱🎋🌱🎋🌱

*🌴വിളകള്‍ക്ക് നനയും തണലും - കമുക്,തെങ്ങ്🌴*
➿➿➿➿➿➿➿

*കമുക്*

```വളപ്രയോഗം കഴിഞ്ഞ മാസം നടത്തിയിട്ടില്ലെങ്കിൽ ചെടിയൊന്നിന് 100 ഗ്രാം യൂറിയ, 100 ഗ്രാം മസൂറിഫോസ്, 12 0 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കുക. ജലസേചനം തുടരുക.```

*തെങ്ങ്*

```നന തുടരണം. കായൽ വരമ്പുകളിലെ തെങ്ങിന് മണൽ ഇട്ടുകൊടുക്കുക. മണൽ മണ്ണിൽ തെങ്ങിൻ ചുവട്ടിൽ ചെളി ഇറക്കുക. വിത്തുതേങ്ങ ശേഖരണം തുടരാം. നനയ്ക്കാൻ സൗകര്യമുള്ള പ്രദേശങ്ങളിൽ തൈകൾ നടാം. തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കിൽ കീടാക്രമണം ഗുരുതരമായുള്ള ഓലകൾ വെട്ടി നീക്കി കത്തിച്ചു കളയുക. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കീടബാധ ശ്രദ്ധയിൽപ്പെട്ടാലുടൻ തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ബാധിക്കുന്ന എതിർ പ്രാണികളെ വൻതോതിൽ തുറന്നുവിട്ട് തെങ്ങോലപ്പുഴുവിനെ നശിപ്പിക്കാം. കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടങ്കിൽ 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ തുറന്നു വിടണം. 

കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പരാദപ്രാണി വളർത്തൽ കേന്ദ്രങ്ങളിൽനിന്നും എതിർ പ്രാണികളെ സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിന് മുൻകരുതലെന്ന നിലയിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളിൽ പാറ്റാഗുളിക 10 ഗ്രാം (4 എണ്ണം) വച്ച് മണൽകൊണ്ട് മൂടുകയോ, വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപ്പിണ്ണാക്ക് (250 ഗ്രാം) തുല്യ അളവിൽ മണലുമായി ചേർത്തിടുകയോ ചെയ്യുക.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post