കല്ലാനോട് : കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന "aware" സമ്മർ ക്യാമ്പിന് തുടക്കംകുറിച്ചു. ക്യാമ്പ് പേരാമ്പ്ര സബ്ഡിവിഷൻ അസിസ്റ്റന്റ് നോഡൽ ഓഫീസർ ശ്രീ യൂസഫ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സിമിലി ബിജു വിശിഷ്ടാതിഥിയായി.
എസ്.പി.സി. കേഡറ്റ് കുമാരി ആൻ തെരേസ ഫെലിക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സീനിയർ സ്റ്റാഫ് ശ്രീ മാക്സിൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ ബഷീർ കെ.വി., സി.പി.ഒ. ശ്രീ ഷിബി ജോസ്, എ. സി. പി.ഒ. ശ്രീമതി ബേസിൽ ടി.ബേബി എന്നിവർ സംസാരിച്ചു.

