*ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു ഏതൊക്കെ തരത്തിലുള്ള അനുമതികളാണ് ആവശ്യപ്പെടുന്നതെന്ന് ശ്രദ്ധിക്കണം ⚠️⭕️*
മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവേളയിൽ പലതരത്തിലുള്ള പ്രവേശന അനുമതി (access permission ) ആവശ്യപ്പെടാറുണ്ട്.
ആപ്പുകളുടെ സേവനം ലഭിക്കാൻ അനുമതികൾ നാം നൽകേണ്ടതായി വരും. എന്നാൽ, അൽപ്പം മുൻകരുതലോടെ ആപ്പുകളെ സമീപിച്ചാൽ സുരക്ഷാഭീഷണി കുറയ്ക്കാനാകും.
ജോലി ആവശ്യങ്ങൾക്കും, വിനോദത്തിനും, സാമൂഹിക ഇടപെടലുകൾക്കുമെല്ലാം വിവിധ തരം ആപ്പുകളാണ് നാം ഉപയോഗിക്കുന്നത്.
ഇവ ഏതൊക്കെ തരത്തിലുള്ള അനുമതികളാണ് ചോദിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ വേണം.
ഉദാഹരണത്തിന്, വീഡിയോ കോളുമായി ബന്ധപ്പെട്ട ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഫോണിലെ ക്യാമറയിലേക്കുള്ള പ്രവേശന അനുമതി ചോദിച്ചാൽ അതിൽ കാര്യമുണ്ടെന്ന് മനസിലാക്കാം. അതേസമയം നിങ്ങളുടെ മൈക്രോഫോണുമായി ബന്ധമുളള ഒരു സേവനവും നൽകാത്ത ആപ്പ് അതിലേക്കുള്ള അനുമതി ചോദിക്കുകയാണെങ്കിൽ അനാവശ്യമായ ഒന്നാണിതെന്നും മനസിലാക്കാം. ഇതിനു സമാനമാണ് ചില ആപ്പുകൾ നമ്മുടെ ഗാലറിയുടെയും കോണ്ടാക്ട് വിവരങ്ങളുടെയും അക്‌സസും ആവശ്യപ്പെടുന്നത്.