Trending

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2021 - 2022 വർഷത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ 12 കുടുംബങ്ങൾക്ക് സുരക്ഷിത ഇടം ഒരുക്കാൻ ഫണ്ട് അനുവദിച്ചു.




കൂരാച്ചുണ്ട് : സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2021 - 2022 വർഷത്തിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ 12 കുടുംബങ്ങൾക്ക് സുരക്ഷിത ഇടം ഒരുക്കാൻ ഫണ്ട് അനുവദിച്ചതായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ. ഹസീന, പ്രൊമോട്ടർ നിഷ ശ്രീജൻ എന്നിവർ അറിയിച്ചു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ ഒരാൾക്ക് സ്ഥലം വാങ്ങുന്നതിനായി 3 ലക്ഷത്തി 75000 രൂപ തോതിൽ 12 പേർക്ക് മൊത്തം 45 ലക്ഷം രൂപയും , ഇതേ 12 പേർക്ക് വീട് നിർമ്മാണത്തിനായി ഒരാൾക്ക് 4 ലക്ഷം രൂപ തോതിൽ 48 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

കൂരാച്ചുണ്ടിലെ ഭൂരഹിതരായവർക്ക് ഭൂമി വാങ്ങി വീട് വെക്കുന്നതിനായി 93 ലക്ഷം രൂപയാണ് സംസ്ഥാന പട്ടികജാതി വകുപ്പിൽ നിന്നും ഇത്തവണ ലഭ്യമായത്.

Post a Comment

Previous Post Next Post