. കേരഗ്രാമം, അരക്കനട്ട് - കോക്കനട്ട് പുനരുദ്ധാരണ പദ്ധതി, പച്ചക്കറി ക്ലസ്റ്റർ, സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി എന്നിവ വിജയകരമായി നടപ്പിലാക്കിയതിനാണ് അവാർഡ്. കോഴിക്കോട് നടന്ന ചടങ്ങിൽ അസിസ്റ്റൻ്റ് കലക്ടറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
നിലമ്പൂർ മാനവേദൻ സ്കൂൾ, വണ്ടൂർ ഗേൾസ് വൊക്കേഷണൽ സ്കൂൾ എന്നിവടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കി. അമരമ്പലം, വണ്ടൂർ, അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനത്തിൽ ജോലി ചെയ്തു.
PSC പാസായതിന് ശേഷമുള്ള ആദ്യ നിയമനം സപ്ലൈകോയിൽ ആയിരുന്നു. 2016ൽ കൃഷിവകുപ്പിൻ്റെ പെരുവണ്ണാമൂഴി കൂത്താളി ഫാമിൽ അഗ്രികൾച്ചർ അസിസ്റ്റൻറായി.
2017 മുതൽ കൂരാച്ചുണ്ട് കൃഷി ഭവനിൽ സേവനം ചെയ്യുന്നു.
കൃഷി ഓഫീസർമാരും കർഷകരും ജനപ്രതിനിധികളും നൽകുന്ന പിന്തുണയും സഹകരണവുമാണ് അവാർഡ് നേട്ടത്തിന് കാരണമായതെന്ന് ബീന പറയുന്നു.
കക്കയം നരിവേലിയിൽ ജോണി ചാക്കോയാണ് ബീനയുടെ ഭർത്താവ്. മക്കൾ: മൂന്നാം ക്ലാസ് വിദ്യാർഥി ലിയ, UKG വിദ്യാർഥി ലിജോ.
കൃഷിഭവനെ ജനകീയവും ഊർജസ്വലവും ആക്കുന്നതിൽ ഇവർ വഹിച്ച പങ്ക് വലുതാണ്. ചിരിക്കുന്ന മുഖത്തോടെ കർഷകർക്കൊപ്പം നിൽക്കുന്ന ഇവർക്ക് ഇനിയും ധാരാളം ഉയരങ്ങളിലെത്താൻ സാധിക്കട്ടെ.