Trending

ദേശീയ പണിമുടക്ക്: ഭാരത് പെട്രോളിയം തൊഴിലാളികള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു






ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള അഞ്ച് തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്.

പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഹരജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി പണിമുടക്കുന്നത് നിരോധിച്ചു ഉത്തരവിടുകയായിരുന്നു

Post a Comment

Previous Post Next Post