21,61,57000 രൂപയുടെ ബഡ്ജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അവതരിപ്പിച്ചത്. 3 കോടി രൂപ ഭവന നിർമാണത്തിന് നീക്കി വെച്ചിട്ടുണ്ട്.21,72,44,285 രൂപ വരവും, 10,87,285 രൂപ നീക്കി ബാക്കി ബഡ്ജറ്റിൽ ഉണ്ട്.
കർഷക മേഖലയുടെ ഉൽപാദന വർധനവും ബഡ്ജറ്റിൽ ലക്ഷ്യമിടുന്നുണ്ട്.കുടിവെള്ളഷാമം പരിഹരിക്കുന്നതിനും പട്ടിക ജാതി ഷേമ പ്രവർത്തനങ്ങൾക്കും ബജറ്റിൽ പ്രധാന്യം നൽകിയിട്ടുണ്ട്.തൊഴിലുറപ്പ് പദ്ധതിയിലൂടെ മൃഗസംരക്ഷണ മേഖലയ്ക്കും, വനിതകൾക്ക് തൊഴിൽ സംരംഭത്തിനുമുള്ള അവസരവും ബഡ്ജറ്റിൽ ഊന്നൽ നൽക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ O. K. അമ്മദ്, ഡാർലി എബ്രഹം, സിമിലി ബിജു, മെമ്പർമാരായ വിൻസി തോമസ്, വിൽസൺ പാത്തിച്ചാലിൽ,ആൻസമ്മN. J, ജെസ്സി കരിമ്പനക്കൽ, അരുൺ ജോസ്, സിനി ഷിജോ,വിജയൻ കിഴക്കേ മീത്തൽ, സണ്ണി പുതിയ കുന്നേൽ, ജൂനിയർ സൂപ്രണ്ട് ജഗദിഷ്, പ്ലാൻ ക്ലർക്ക് ഉഷ എന്നിവർ പ്രസംഗിച്ചു