ചക്കിട്ടപാറ : പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന വന്യമൃഗശല്യം തടയാൻ 50 ലക്ഷം രൂപയുടെ സോളാർ ഫെൻസിങ് സ്ഥാപിക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റിൽ പദ്ധതി. കൂത്താളി കൂട്ടുകൃഷി സ്മാരകമായി മുതുകാട് പ്രദേശത്ത് ദുരന്തനിവാരണ ഷെൽട്ടർ നിർമിക്കാൻ 50 ലക്ഷവും ചെലവഴിക്കും.പന്നിക്കോട്ടൂർ സ്റ്റേഡിയം നിർമിക്കാൻ 50 ലക്ഷം രൂപ വിനിയോഗിക്കും. ചക്കിട്ടപാറയിൽ അഞ്ചുലക്ഷം ചെലവിൽ ഓപ്പൺ ജിംനേഷ്യം നിർമിക്കും. 49.30 കോടി രൂപ വരവും 49.08 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷനായി.