കൂരാച്ചുണ്ട് : കഴിഞ്ഞ 20 വർഷത്തിലേറെയായി കൈതക്കൊല്ലിയെ വ്യാവസായിക എസ്റ്റേറ്റ് ഭൂമി കാടുകയറി കിടക്കുന്നത്. ഈ ഭൂമിയിൽ സംരഭങ്ങൾ കൊണ്ടുവന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.
കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനുമായി സഹകരിച്ച് അഗ്രി കോംപ്ലക്സ് + അഗ്രി വർക് ഷോപ്പ് നിർമ്മാണത്തിനായി 2022 - 2023 ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ
25 ലക്ഷം രൂപ അനുവദിച്ചതായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ ഹസീന അറിയിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് വ്യാവസായിക എസ്റ്റേറ്റ് ഭൂമിയിൽ മാലിന്യ പ്ലാന്റ് നിർമ്മാണത്തിനായി ശ്രമം നടന്നപ്പോൾ കൂരാച്ചുണ്ടിൽ നിരവധി സമരങ്ങൾക്ക് വേദിയാവേണ്ടി വന്നിരുന്നു. പ്രസ്തുത ഭൂമിയിൽ സംരഭങ്ങൾ ആരംഭിക്കുന്നതോടെ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.