Trending

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി



*നാളെ കൂരാച്ചുണ്ടിൽ വ്യാപാര വ്യാവസായി ഏകോപന സമിതിയുടെ കീഴിലുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവൃത്തിക്കുന്നതാണന്ന് ,വ്യാപാര വ്യവസായ സമിതി ക്യരാച്ചുണ്ട് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു*.

 സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരുദിവസം കഴിയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം. നേരത്തെ, എറണാകുളം ജില്ലയില്‍ നാളെ കടകള്‍ തുറക്കുമെന്ന് അഞ്ച് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, സംസ്ഥാനത്ത് മൊത്തത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനമായത്. കൊച്ചിയില്‍ തീയേറ്ററുകള്‍ തുറന്നു. സിനിമാ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post