തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്കിനെത്തുടർന്ന് സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു. ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് ഉത്തരവ്. ഡയസ്നോൺ പ്രഖ്യാപിക്കണമെന്ന് എ.ജി നിർദേശം നൽകിയിരുന്നു.
ഇന്ന് ജോലിക്ക് ഹാജരാകത്തവർക്ക് ശമ്പളം ലഭിക്കില്ല. കൂടാതെ അത്യാവശ്യമല്ലാത്ത യാതൊരുവിധ ലീവും അനുവദിക്കില്ല.
Tags:
Latest