നരിനട : നരിനട പുഷ്പ എൽപി സ്കൂളിൽ 2021 അധ്യായന വർഷം എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു സജി അധ്യക്ഷതവഹിച്ചു.
ഹെഡ്മിസ്ട്രസ് കൊച്ചുറാണി സ്വാഗതം പറഞ്ഞു. വിജയികൾക്ക് ഉപഹാരങ്ങളും ക്യാഷ് പ്രൈസും വാർഡ് മെമ്പർ വിതരണംചെയ്തു. റോസ്‌ലിൻ ടീച്ചർ, ബീന ടീച്ചർ, എം പി ടി എ പ്രസിഡണ്ട് നൈസി എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ഡെലിൻ എൽസ സിബി, ക്രിസ്റ്റോ ജോജി,മുഹമ്മദ് ഹാദിൻ എന്നിവർ സംസാരിച്ചു.
അതോടൊപ്പം തന്നെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പും നൽകി. ഹെഡ്മിസ്ട്രസ് കൊച്ചുറാണി സിസ്റ്റർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ഷെറിൻ ടീച്ചർ നന്ദി പറഞ്ഞു.