കൂരാച്ചുണ്ട് : കേരള ഫുട്ബോൾ അസോസിയേഷൻ പങ്കാളിയായ സ്കോർ ലൈൻ ഫുട്ബോൾ അക്കാദമി നടത്തിയ സംസ്ഥാനതല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന്കല്ലാനോട് ഹൈസ് സ്കൂളിൽ സ്വീകരണം നൽകി. പത്തനംതിട്ടയിൽ വച്ച് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എറണാകുളത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കല്ലാനോട് ഫുട്ബോൾ അക്കാദമിയിലെആറ് കുട്ടികൾ ഉൾപ്പെടുന്ന കോഴിക്കോട് ജില്ല ചാമ്പ്യൻമാരായത്
കല്ലാനോട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് നൽകി സ്കോർ ലൈൻ സീനിയർ മാനേജർ നോർത്ത് കേരള ഹെഡ് സുജൻ, കേരള ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ സി.കെ. അശോകൻ, ഫിസിയോ ഡോക്ടർ . വിപിൻ, ഫുട്ബോൾ അക്കാദമി കോർഡിനേറ്റർമാരായ യു.എസ്. രതീഷ്, നോബിൾ കുര്യാക്കോസ്, കോച്ചുമാരായ ശ്രീനാഥ്, നാദിർ, സബീഷ്, ഷിന്റോ, ജിഷ്ണു, , ദിലീപ്, സാനിയ വർഗീസ് എന്നിവർ പങ്കെടുത്തു.