Trending

ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടി.






സംസ്ഥാനത്ത് ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. ഇതോടെ ഇരുചക്ര വാഹന വില കൂടും. നികുതി കൂട്ടിയതിലൂടെ 10 കോടി അധിക വരുമാനം ലഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വാഹന നികുതി കുടിശിക അടച്ചു തീർക്കൽ തുടരും. 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം കൂട്ടി. കാരവൻ വാഹനങ്ങൾക്ക് നികുതി കുറച്ചതായും ധനമന്ത്രി പറഞ്ഞു. ഭൂനികുതി പരിഷ്കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഭൂമിയുടെ ന്യായവില 10 ശതമാനമാണ് കൂട്ടിയത്. 200 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ന്യായ വില അപാകതകൾ പരിശോധിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post