🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 24-02-2022*
🎋🌱🎋🌱🎋🌱🎋🌱
*🌴ജാതി🌴*
➿➿➿➿➿➿➿
```അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം മൊളുക്കാസ് ദ്വീപുകൾ ആണ്. ജാതിക്ക, മിറിസ്റ്റിക്കാ ഫാഗൻസ് (Myristica fragrans) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം മോളൂക്കാസ് ദ്വീപുകളാണ്.
ജാതിക്ക,ജാതിപതി (mace) എന്നീ രണ്ടുതരം സുഗന്ധദ്രവ്യങ്ങൾ നൽകുന്ന ഈ വൃക്ഷ സുഗന്ധവിള മിരിസ്റ്റിക്കേസീ സസ്യകുടുംബത്തിൽപ്പെടുന്നു.
ഇന്തൊനേഷ്യ,ഗനാഡ എന്നീ രാജ്യങ്ങളാണ് ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിട്ടു നിൽക്കുന്നത്. ശ്രീലങ്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ തൊട്ടടുത്ത് നിൽക്കുന്നു.ഇന്ത്യയിൽ ജാതിക്കഷി നന്നേ കുറവാണ്. കേരളത്തിലും തമിഴ്നാട്ടിലുമാണ്.കുറഞ്ഞ തോതിലെങ്കിലും കൃഷിയുള്ളത്.
2001-'02-ൽ കേരളത്തിൽ 7601 ഹെക്ടർ സ്ഥലത്ത് ഇതിന്റെ കൃഷി ഉണ്ടായിരുന്നു; ഉൽപ്പാദനം 1888 ടൺ.അനുകൂല പരിതസ്ഥിതികളിൽ വളരുന്ന ജാതിമരം നൂറിലധികം വർഷം ആദായകരമായി കായ്ഫലം തരുന്നതായി കണ്ടിട്ടുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ജാതിയിൽ ആൺമരങ്ങളും പാമരങ്ങളും വെവ്വേറെയാണ്. ജാതിക്ക്യഷിയിൽ ഏററവും പ്രധാനപ്പെട്ട പൾനം 50 ശതമാനത്തോളം വ്യക്ഷങ്ങൾ ആൺവൃക്ഷമായിപ്പോകുന്നു എന്നുള്ളതാണ്.
എന്നാൽ 10 ശതമാനത്തോളം ആണവക്ഷങ്ങൾ പരാഗണത്തിനായി വേണ്ടതുമാണ്. നട്ട 7-8 വർഷം കഴിയുമ്പോൾ കായ്ച്ചു തുടങ്ങുന്നു. നല്ല വിളവ് ലഭിക്കാൻ വീണ്ടും 7-8 വർഷം കൂടെ കാത്തിരിക്കണം. ജാതിക്കയിൽ നിന്ന് തെലവും ഒളിയോറസിനും വേർതിരിച്ചെടുക്കുന്നുണ്ട്. ഔഷധ ലേപനങ്ങളിലും സൗന്ദര്യവർധക തെലങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്.
ഒരു ജാതിക്കാരിൽ നിന്നും ശരാശരി4 ഗ്രാം ജാതിക്കുരുവും 1 ഗ്രാം ജാതിപതി (mace) യും ലഭിക്കും. ജാതിക്കയിലും ജാതിപതിയിലും അടങ്ങിയിട്ടുള്ള മിനിസ്റ്റിസിൻ, എലിമൈസിൻ എന്നീ വസ്തുക്കൾക്ക് വിഷഗുണമുള്ളതിനാൽ വളരെ കുറഞ്ഞ മാതയിലേ ഉപയോഗിക്കാൻ പാടുള്ളൂ.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ജാതിപത്രിയിൽ നിന്നും ടിഷകൾച്ചർ വിദ്യ ഉപയോഗിച്ച് വീണ്ടും ജാതിപതി ഉൽപ്പാദിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇങ്ങനെ ഉൽപ്പാദിപ്പിച്ച ജാതിപതിക്ക് ഗുണമേന്മ ഒട്ടും കുറവല്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഒട്ടിക്കൽ, മുകുളനം എന്നീ കായിക (പവർധന രീതികൾ വിജയകരമായി കണ്ടിട്ടുണ്ട്.
എപ്പിസ്കോട്ടെൽ ഒട്ടിക്കൽ (Epicotyl rafting) രീതി ജൂലൈ മാസത്തിൽ ചെയ്തപ്പോൾ 80% വിജയം ലഭിച്ചിട്ടുണ്ട്.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Latest