*ബാലുശ്ശേരി ഫെഡറൽ ബാങ്ക് മാനേജരായിരുന്ന ഉണ്ണികൃഷ്ണനും, അസിസ്റ്റന്റ് മാനേജരായിരുന്ന സുമിത്തും ഭവന വയ്പ്പാക്കപേക്ഷിച്ച ലോൺ കൃത്രിമം നടത്തി വ്യാജ രേഖയുണ്ടാക്കി അമിത പലിശയുള്ള വ്യക്തിഗത വായ്പ്പയാക്കി മാറ്റി എന്ന പരാതിയിൽ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്‌ട്രെട്ട് കോടതി എഫ്ഐർ രജിസ്റ്റർ ചെയ്യ്തു കേസ് അന്വേഷിക്കാൻ ബാലുശ്ശേരി പോലീസിന് ഉത്തരവ് നൽകിയിരുന്നു. പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ആരംഭിച്ചു .അന്വേഷണം ഉർജിതമാക്കി നടപടികൾ പെട്ടെന്നു പുറത്തിയാക്കൻ ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വ : കെ എം സച്ചിൻ ദേവിന് രബീഷ് കോക്കല്ലൂർ നിവേദനം നൽകി.*
Tags:
Local