🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 19-02-2022*
🎋🌱🎋🌱🎋🌱🎋🌱
*🌴കുരുമുളക് കൃഷി🌴*
➿➿➿➿➿➿➿
```സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നാണ് ഈ വിള അറിയപ്പെടുന്നത്.ശാസ്ത്ര നാമം പെപ്പർ നൈഗ്രാം. പൈപ്പറെസീ എന്ന സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു.
ലോക കമ്പോളത്തില്‍ ഏറ്റവും അധികം വ്യാപാരം (25-35ശതമാനം) നടക്കുന്ന സുഗന്ധവ്യഞ്ജനം ആണിത്.മൊത്തം ഉല്‍പ്പാദനത്തിന്റെ 80 ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.1999-2000-ഇല്‍ 865കോടി രൂപയ്ക്ക് 42100 ടണ്ണ്‍ കുരുമുളക് ഇന്ത്യ കയറ്റി അയച്ചു.ബ്രസില്‍ ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും കയറ്റുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നു.
ഉഷ്ണമേഖലാ രാജ്യങ്ങളായ ഇന്തോനേഷ്യ,മലേഷ്യ,ശ്രീലങ്ക,ബ്രസീല്‍ തായ്ലാന്‍റ് എന്നിവിടങ്ങളിലും കുരുമുളക് കൃഷി ചെയ്യുന്നുണ്ട്.
മറ്റ് കുരുമുളകുല്‍പ്പാദക രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ഉല്‍പ്പാദനക്ഷമതയില്‍ വളരെ പിന്നിലാണ്.ഇന്ത്യയിലെ ശരാശരി ഉത്പാദനം ഹെക്ടറിന്290 കിലോഗ്രാം ആണെങ്കില്‍ മലേഷ്യയില്‍ ശരാശരി ഉല്‍പ്പാദനം 2925 കിലോഗ്രാം ആണ്.ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം കുരുമുളക് തനികൃഷിയാണ് എന്നതാണ്.അവിടെ ഏതാണ്ട് 5000 കുരുമുളക് ചെടികള്‍ ഒരു ഹെക്ടറില്‍ നടുന്നു.എന്നാല്‍ ഇന്ത്യയില്‍ ഇടവിളയായി കുരുമുളക് കൃഷി ചെയ്യുമ്പോള്‍ 600 ചെടികളോളമേ വരുന്നുള്ളൂ.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കര്‍ണ്ണാടകം മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന തെക്കുപടിഞ്ഞാറന്‍ മലനിരകളില്‍ ഈ വിള ഉത്ഭവിച്ചു എന്നാണ് ശാസ്ത്രഞ്ജന്‍മാര്‍ കരുതുന്നത്.ഇന്ത്യയിലെ കുരുമുളക് കൃഷിയുടെ വിസ്തൃതിയുടെയും ഉത്പാദനത്തിന്റെയും സിംഹഭാഗവും കേരളത്തിലാണ്.
1999-2000-ല്‍ ഇവിടെ കൃഷി സ്ഥലവിസ്തൃതി 198413 ഹെക്റ്ററും ഉല്‍പ്പാദനം 47540 ടണ്ണും ആയിരുന്നു.ഉല്‍പ്പാദനക്ഷമത 240 കിലോഗ്രാം/ഹെക്റ്റര്‍.
ഉത്പാദനത്തില്‍ രണ്ടാം സ്ഥാനം കര്‍ണ്ണാടകത്തിനാണ്.തമിഴ്നാട്,ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍,പോണ്ടിച്ചേരി എന്നിവിടങ്ങളിലും കുരുമുളക് കൃഷി ഉണ്ട്.ഇന്ത്യയിലെ കുരുമുളക് വിവിധ വ്യവഹാര നാമങ്ങളില്‍ അറിയപ്പെടുന്നു.ഇതില്‍ ഏറ്റവും പ്രസിദ്ധി നേടിയത് മലബാര്‍ പെപ്പറും പ്പറും ടെല്ലിച്ചേരി പെപ്പറും ആണ്.
കേരളത്തിലെ കുരുമുളക് കൃഷിയുടെ 67 ശതമാനവും കണ്ണൂര്‍,വയനാട്, കോഴിക്കോട്, കോട്ടയം,ഇടുക്കി ജില്ലകളിലാണ് .ഈ വിളയുടെ 60ല്‍ പ്പരം ഇനങ്ങള്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്.
കര്‍ഷകര്‍ ഉപയോഗിച്ച് വരുന്ന പ്രധാന ഇനങ്ങള്‍
ബാലന്‍ക്കൊട്ട,കല്ലുവള്ളി,എന്നിവയാണ്.തിരുവിതാംകൂറിലാക്കട്ടെ കരിമുണ്ട,നാരായക്കൊടി,കുതിരവാലി,കൊറ്റനാടന്‍ എന്നിവയ്ക്ക് ആണ് പ്രാധാന്യം. ഇടുക്കി,വയനാട് എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഐബിരിയന്‍ എന്ന ഇനത്തിനും.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
കുരുമുളക് കൃഷിയെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ആരംഭിച്ചത് 1949-ല്‍ കേരളത്തിലെ പന്നിയൂര്‍ എന്ന സ്ഥലത്താണ്.പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന്‍ അത്യുല്‍പ്പാദന ശേഷിയുള്ള 7 കുരുമുളക് ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയ്യൂര്‍ 3, പന്നിയൂര്‍4, പന്നിയൂര്‍5, പന്നിയൂര്‍6, പന്നിയൂര്‍7 എന്നിങ്ങനെ.ശ്രീകര,ശുഭകര,പഞ്ചമി,പൗര്‍ണമി,പി.എല്‍.ഡി2 എന്നീ ഇനങ്ങളും മറ്റു ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറക്കിയിട്ടുണ്ട്.
'കറുത്ത പൊന്ന്' എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് നന്നായി വിളഞ്ഞതും എന്നാല്‍ പഴുക്കാത്തതുമായ കായ്മണികള്‍ ഉണക്കി തയ്യാറുക്കുന്നാതാണ്.നന്നായി പഴുത്ത കായ്കളും മൂപ്പെത്താത്തകായ്കളും വിവിധ തരത്തില്‍ സംസ്കരിച് തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ധാരാളമുണ്ട്.
ഇവയില്‍ പ്രധാനം വെള്ള കുരുമുളകും ടിന്നിലടച്ച മുറ്റാത്ത പച്ചകുരുമുളകും ആണ്.കുറഞ്ഞ എരിവ്,കുറഞ്ഞ അളവിലുള്ള നാര്,ഉയര്‍ന്ന അന്നജത്തിന്റെ അളവ്,വെള്ള നിറം എന്നീ ഗുണങ്ങള്‍ ഇഷ്ട്ടപ്പെടുന്നവരാണ് വെള്ള കുരുമുളകിന്റെ ഉപഭോക്താക്കള്‍. ഇന്തോനേഷ്യ, മലേഷ്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് വെള്ള കുരുമുളക് ധാരാളമായി കയറ്റി അയക്കുന്നത്.
നന്നായി പഴുത്ത കായ്കളില്‍ നിന്നാണ് വെള്ള കുരുമുളക് തയ്യാറാക്കുന്നത്.പഴുത്ത് കഴിഞ്ഞാല്‍ കൊഴിഞ്ഞു വീഴുന്നത് മൂളല്‍ ഉണ്ടാവുന്ന നഷ്ട്ടം ഭയന്ന് ഇന്ത്യയിലെ കര്‍ഷകര്‍ സാധാരണയായി വെള്ള കുരുമുളക് തയ്യാറാക്കാന്‍ മുതിരില്ല. ജര്‍മ്മനി, ഫ്രാന്‍സ്,ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, അമേരിക്ക, ജപ്പാന്‍, മധ്യപൂര്‍വദേശ രാജ്യക്കാര്‍ ഒക്കെയും കറുത്തകുരുമുളക് ഇഷ്ട്ടപ്പെടുന്നവരാണ്.
ഇതിന്‍റെ സ്വാഭിവികവും ആകര്‍ഷകവുമായ പച്ചനിറം,മണം,ചെറിയ എരിവ് എന്നിവയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.കുരുമുളക്പൊടി ,കുരുമുളക് സത്ത് ,കുരുമുളക് തൈലം എന്നിവ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.കുരുമുളകിന് ഔഷധഗുണമുണ്ട്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ചുമ,ജലദോഷം,തൊണ്ടനീര്,ചൊറിച്ചില്‍ ഇവയ്ക്കെല്ലാം കുരുമുളക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കുരുമുളകിന്റെ വംശവര്‍ധന കായിക പ്രവര്‍ധനം മൂലം സാധ്യാമാനെങ്കിലും നടീല്‍ വസ്തുക്കളുടടെ ദൗര്‍ലഭ്യം ഒരു പ്രശ്നമാണ്.ഒരു മുട്ടില്‍ നിന്ന്‍ ഒരു തൈ എന്ന തോതില്‍ നടീല്‍വസ്തുക്കള്‍ ഉല്‍പ്പാധിപ്പിക്കാന്‍ കഴിയുന്ന വിദ്യ ഗെവേഷണ ഫലമായിവികസിപ്പിച്ചെടുത്തിട്ടുണ്ട്.
ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യാ ഉപയോഗിച്ചും വംശ വര്‍ധന നടത്താമെന്നായിട്ടുണ്ട്.പ്രൊട്ടോ പാസ്റ്റ് വേര്‍ തിരിക്കല്‍,ഡി.എന്‍.എ.പഠനങ്ങള്‍ ഡ്രിസ്(ഡയഗണോസിസ് ആന്‍ഡ് റെക്കമെന്റെഷന്‍ ഇന്റഗ്രേറ്റഡ് സിസ്റ്റം)വിദ്യ ഉപയോഗിച്ച് വിളവും പോഷക ധാതുലവണങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ സൂക്ഷ്മമൂലകങ്ങളുടെ ആവശ്യകത നടീല്‍ അകലം ,താങ്ങുകാലുകളുടെ ഗുണഗണങ്ങള്‍ എന്നീ കാര്യങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള വേനല്‍കാലത്ത് 100 ലിറ്റര്‍ വെള്ളം 8-10 ദിവസം ഇടവിട്ട് ഒരു കുരുമുളക് കൊടിക്ക് എന്ന തോതില്‍ നല്‍കിയാല്‍ 50ശതമാനം വിളവ് വര്‍ധിക്കുമെന്നും കണ്ടിരിക്കുന്നു. ദ്രുതവാട്ടരോഗം കുരുമുളക് കൃഷിയിലെ ഏറ്റവും പ്രധാനപെട്ട പ്രശ്നമാണ്.മഴക്കാലത്തിനു മുന്‍പേ രണ്ടു തവണ ബോര്‍ഡോ മിശ്രിതം തളിക്കുക. ഒരു തവണ കോപ്പര്‍ ഓക്സിക് ക്ളോറൈഡ് ഉപയോഗിച്ച് കുരുമുളകിന്റെ ചുവട്ടിലെ മണ്ണ്‍ കുതിര്‍ക്കുക,മറ്റ് ശുചീകരണ പ്രവൃത്തികള്‍ ചെയ്യുക എന്നിവയാണ് ഈ രോഗത്തെ നിയന്ത്രിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്.
മറ്റൊരു രോഗമായ മന്ദവാട്ടത്തെ നിയന്ത്രിക്കാനും ഫലപ്രദമായ നിയന്ത്രണ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ വൈറസ് മൂലം ഉണ്ടാകുന്ന സ്റ്റണ്ട് രോഗത്തിനെതിരെ രോഗം ബാധിച്ച വള്ളികള്‍ പിഴുതുകളയുകയല്ലാതെ മറ്റ് നിവാരണ മാര്‍ഗങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അത്യുല്‍പ്പാദനശേഷിയും രോഗ-കീട പ്രതി രോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്തു ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകരെബോധവല്‍ക്കരിക്കേണ്ടതാവശ്യമാണ്.ജൈവ കൃഷിരീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിനായിരിക്കും വിദേശങ്ങളില്‍ ഡിമാന്റ് എന്ന കാര്യം ഓര്‍ക്കണം.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Local