Trending

മുള്ളങ്കി കൃഷി




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 18-02-2022* 
🎋🌱🎋🌱🎋🌱🎋🌱

*🌴മുള്ളങ്കി കൃഷി🌴*
➿➿➿➿➿➿➿

```ഇനങ്ങള്‍: പുസദേശി, പുസചേട്‌കി, ജാപ്പനീസ്‌ വൈറ്റ്‌, പഞ്ചാബ്‌ സഫേദ്‌, അര്‍ക്ക നിശാന്ത്‌ (റസ്റ്റിനു പ്രതിരോധ ശേഷിയുള്ള ഇനം), വൈറ്റ്‌ ഐസിക്കിള്‍, സ്‌കാര്‍ലെറ്റ്‌ ഗ്ലോബ്‌, പുസഹിമാനി.

അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നീര്‍വാര്‍ച്ചയുള്ള നല്ലവണ്ണം പൊടിയുന്ന മണ്ണാണ്‌ വേരുകളുടെ വളര്‍ച്ചയ്‌ക്ക്‌ നല്ലത്‌. 10 -15 ഡിഗ്രി വരെയാണ്‌ അനുകൂല താപനില.

നടീല്‍ സമയം : ജൂണ്‍ - ജനുവരി

ആവശ്യമായ വിത്ത് : 7-8 കി.ഗ്രാം./ ഹെക്ടര്‍
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
നടീല്‍ അകലം: 45 സെ.മീ. അകലത്തില്‍ വാരങ്ങളെടുത്ത്‌ വിത്ത്‌ 10 സെ.മീ. അകലത്തിലുള്ള വരികളില്‍ നടാവുന്നതാണ്‌. കട്ട ഉടച്ച്‌ പരുവപ്പെടുത്തിയ മണ്ണില്‍ വാരങ്ങളെടുത്ത്‌ വിത്ത്‌ വിതയ്‌ക്കാം. നന അത്യാവശ്യമാണ്‌.

വളപ്രയോഗം : 20 ടണ്‍ ജൈവവളവും രാസവളവും NPK 75:37.5:75 കി.ഗ്രാം./ ഹെക്ടര്‍ എന്ന അളവിലും നല്‍കേണ്ടതാണ്‌.

കീട നിയന്ത്രണം:

ആഫിഡുകള്‍, ഫ്‌ളീബീറ്റില്‍ : പുകയില കഷായം തളിക്കാവുന്നതാണ്‌.

രോഗ നിയന്ത്രണം :
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വാട്ടം, വെളുത്ത തുരുമ്പ്‌ രോഗം, ഇലപ്പുള്ളി രോഗം:വിത്തു തൈറം എന്ന കുമിള്‍നാശിനി പുരട്ടി നടുന്നതും, മാങ്കോസേബ്‌‌ 2-0.3% തളിക്കുന്നതും ഫലം ചെയ്യും.

വിളവെടുപ്പ്: നട്ട്‌ 25-55 ദിവസത്തിനുള്ളില്‍ ഇനമനുസരിച്ച്‌ വിളവെടുപ്പ്‌ കാലാവധി തുടങ്ങും

വിളവ്: ഹെക്ടറിനു 15-20 ടണ്‍```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post