കല്ലാനോട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് ത്രിദിന യൂണിറ്റ് ക്യാമ്പ് JEETH 2022 മാനേജർ ഫാ. മാത്യു നിരപ്പേൽ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് സജി കുഴിവേലിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ജസ്‌ലി ജോൺ, അധ്യാപകരായ സാബു എബ്രഹാം, ഷനോജ് ആൻറണി, അഭിജിത്ത് ഫ്രാൻസിസ്, ജിജിത പി. എന്നിവർ സംസാരിച്ചു.
പച്ചക്കറിതോട്ട നിർമ്മാണം, സോപ്പ് നിർമ്മാണം, ലഹരി വിരുദ്ധ ബോധവൽക്കരണം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസുകൾ നയിച്ചു.