Trending

ജെയ്സമ്മ ടീച്ചർ അനുസ്മരണ സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.




കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂൾ സംഘടിപ്പിച്ച ജെയ്സമ്മ ടീച്ചർ അനുസ്മരണ സാഹിത്യ ക്വിസിൽ ആതിഥേയ സ്കൂളിലെ ആൻ തെരേസ ഫെലിക്സ്&
ആൻ മരിയ തോമസ്
ഒന്നാം സ്ഥാനം നേടി.

കുളത്തുവയൽ സെൻ്റ് ജോർജിലെ
ശ്രീനഹ എസ്.ആർ.& ക്രിസ് എലൈൻ ബിജോ രണ്ടാം സ്ഥാനത്തിനും
മരുതോങ്കര സെൻ്റ് മേരീസിലെ
അമൽ കൃഷ്ണ&
ആർജ്ജവ് അനൂപ് മൂന്നാം സ്ഥാനത്തിനും അർഹരായി.

സ്കൂൾ മാനേജർ ഫാ.ബിജു നിരപ്പേൽ, PTA പ്രസിഡൻറ് ശ്രീനി എം.പി. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൂസി കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി. കല്ലാനോട് സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു കക്കയം സ്വദേശിനിയായ വല്ലയിൽ ജയ്സമ്മ ടീച്ചർ.

Post a Comment

Previous Post Next Post