ചക്കിട്ടപ്പാറ : ഇന്നലെ രാവിലെ വാലുമുണ്ണിൽ ഷിബുവിൻ്റെ പറമ്പിൽ കെട്ടിയ ആടിനെയാണ്, കൊന്ന നിലയിൽ കണ്ടത്. ആടിനെ മാറ്റി കെട്ടാൻ ചെന്ന വിട്ടമ്മയാണ് സംഭവം കണ്ടതും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. പുലി ഭക്ഷിച്ച ആടിൻ്റെ തല ഭാഗം മാത്രമാണ് കിട്ടിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. വനം വകുപ്പ് ഉടൻ തന്നെ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.