Trending

കോവിഡ് വാക്സിനേഷൻ: മുൻകരുതൽ ഡോസിന് ഇന്ന് (ജനുവരി 10 ) ജില്ലയിൽ തുടക്കമായി.




ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻ നിര പ്രവർത്തകർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റു രോഗമുള്ളവർക്കുമുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന്റെ മുൻകരുതൽ ഡോസിന് ജനുവരി 10 ന് ജില്ലയിൽ തുടക്കമായി . ആദ്യ രണ്ടു ഡോസുകളെടുത്തവർക്ക് ഫോൺ നമ്പർ ഉപയോഗിച്ച് മുൻകരുതൽ ഡോസ് ഷെഡ്യൂൾ ചെയ്യാം. മുൻഗണനാ ക്രമത്തിലാണ് ഡോസ് ലഭിക്കുക. കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം 9 മാസം (39 ആഴ്ച) കഴിഞ്ഞിരിക്കണം.

കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം 9 മാസം (39 ആഴ്ച) തികയുന്നവർക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് ലഭിക്കും. എസ്.എം.എസ് ലഭിക്കുമ്പോൾ മുൻകരുതൽ ഡോസിനായി ഓൺലൈനായി ബുക്ക് ചെയ്തോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കാം. 60 വയസ്സിന് മുകളിൽ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ള ഒരാൾക്ക് മുൻകരുതൽ ഡോസ് ലഭിക്കുന്നതിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഹാജരാക്കേണ്ടതില്ല. ഡോസ് എടുക്കുന്നതിന് മുമ്പായി ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും എല്ലാവർക്കും വാക്സിൻ മുൻകരുതൽ ഡോസ് സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിലും വാക്സിൻ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് : 104, 1056, 0471 2552056.

Post a Comment

Previous Post Next Post