Trending

നാടിന്റെ അഭിമാന താരത്തിന് അഭിനന്ദനങ്ങളുമായി ജനപ്രതിനിധികൾ


സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ട്രിപ്പിൽ ജംപ്, റിലേ എന്നിവയിൽ സ്വർണ്ണവും ലോങ്ങ്‌ ജംപിൽ വെള്ളിയും നേടിയ കല്ലാനോട്‌ സ്വദേശി എട്ടിയിൽ ഡോൺ മാർട്ടിനെ പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോയും മെമ്പർമാരും വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. പ്രസിഡന്റ് ഷാൾ അണിയിച്ചു. വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് പൂച്ചെണ്ട് നൽകി. 

വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ്, സന്ദീപ് കളപ്പുരക്കൽ, സണ്ണി തുണ്ടിയിൽ, ജോസ് വട്ടുകുളം, അന്ന റേച്ചൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post