കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദര്ശനത്തോട നുബന്ധിച്ച് കോഴിക്കോട് നഗരത്തില് ഏര്പ്പെടുത്തുന്ന കര്ശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ (ഒക്ടോബര്16 ന്) ഉച്ചയ്ക്കുശേഷം കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു.
കോര്പ്പറേഷന് പരിധിയിലുള്ള അങ്കണവാടികള്, മദ്റസകള്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്, പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കൊക്കെ അവധി ബാധകമായിരിക്കും.
എന്നാല് മുന്കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര് അറിയിച്ചു..
സന്ദര്ശനത്തോടനുബന്ധിച്ച് ഏര്പ്പെടുത്തുന്ന കര്ശന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചാലപ്പുറം കേസരി ഭവന് കെട്ടിടത്തില് പ്രവര്ത്തിക്കുന്ന എല്ലാ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളുടെയും പ്രവര്ത്തനങ്ങള്ക്ക് ജില്ലാ കളക്ടര് നിയന്ത്രണം ഏര്പ്പെടുത്തി. ഒക്ടോബര് 16-ന് ഉച്ചയ്ക്ക് ഒരു മണി മുതല് ചാലപ്പുറം കേസരി ഭവന് കെട്ടിടത്തിലേക്കുള്ള പൊതുജന പ്രവേശനം പൂര്ണ്ണമായും നിരോധിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ചാലപ്പുറം ശാഖ ഉള്പ്പെടെയുള്ള കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും അന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അടച്ചിടേണ്ടതാണെന്ന് ജില്ലാകളക്ടര് അറിയിച്ചു
Tags:
latest