Trending

നാടിന്റെ ഉണർത്തുപാട്ടായി പാട്ടും പറച്ചിലും പരിപാടി



ഓർമയിൽ സൂക്ഷിക്കാൻ നിരവധി സ്നേഹസൗഹൃദ മുഹൂർത്തങ്ങൾ സമ്മാനിച്ച് കല്ലാനോട് സാംസ്കാരിക നിലയം സംഘടിപ്പിച്ച പാട്ടും പറച്ചിലും പരിപാടി. പഴയകാല ഗാനങ്ങൾ കോർത്തിണക്കി പ്രാദേശിക കലാകാരന്മാർ അണിനിരന്ന പരിപാടി 
അക്ഷരാർത്ഥത്തിൽ താളമേളങ്ങളുടെ ആഘോഷവേദിയായി. 

സംഗീതഗുരു കാനാട്ട് ദാസ് മാഷിന്റെ പാട്ടോടെ വേദിയുണർന്നു. പിന്നീടങ്ങോട്ട് പാട്ടിന്റെ രസചരടിൽ ഒന്നര മണിക്കൂർ. സിനിമാപാട്ട്, നാടൻപാട്ട്, നാടകപാട്ട്, കവിത. എല്ലാമെല്ലാം ഒപ്പത്തിനൊപ്പം, രസക്കൂട്ട് നിറച്ച ഓണസദ്യപോലെ. പാട്ട് കേൾക്കാനെത്തിയ ആളുകൾ കൂടിയായതോടെ ആവേശം വാനോളമായി.

അപ്പച്ചൻ മുണ്ടിയാനി, ജോണി കാരക്കാട്ട്, സ്കറിയ ഇരുട്ടുക്കാട്ടിൽ, ജോൺസൺ മാളിയേക്കൽ, ബിജു താന്നിക്കൽ, വിൽസൺ നടുവത്താനി, ജോഷി ബെന്നി, അനു വർഗീസ് പാലാട്ടി, സീമ ഷിനു ചെമ്പനാനി, വിൽസൻ തയ്യുള്ളതിൽ, പോളി കാനാട്ട്, ടോം തടത്തിൽ, ഉണ്ണി പൊന്നോത്ത് , മാത്യു പ്ലാത്തോട്ടം, തോമസ് തോണ്ടുമണ്ണിൽ, സിബി പാലാട്ടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. 

കൂരാച്ചുണ്ട് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക നിലയം പ്രസിഡന്റ് ഷാജു ചോരപ്പുള്ളി അധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട്, ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ്, കമ്മിറ്റിയംഗം ഗോപി ആലക്കൽ, സന്ദീപ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. ജോബി ആക്കൽ, ജോയി മറ്റത്തിൽ, ജിന്റോ കാരക്കാട്ട്, സജി നരിക്കുഴി, വിനോദ് നരിക്കുഴി, ജോസ് വട്ടുകുളം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post