തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അധിക പണം നല്‍കി വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ബാധ്യത ജനങ്ങള്‍ക്ക് മേല്‍ ചുമത്താനാണ് വകുപ്പ് തീരുമാനം. ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാവില്ല എന്നാണ് വൈദ്യുതി മന്ത്രി വിഷയത്തില്‍ നല്‍കിയ പ്രതികരണം.
അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. തുടര്‍ച്ചയായ പവര്‍കട്ടില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇടപെടല്‍. പീക് സമയത്ത് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ആണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
യൂനിറ്റിന് 30 രൂപ നിരത്തില്‍ വന്‍വില നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍ ഇന്ന് തിരിക്കും. മധ്യപ്രദേശില്‍ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാല്‍ സ്ഥിതി ഗുരുതരമായി തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്.
Tags:
latest