കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിലെ ഓട്ടപ്പാലം ഭാഗത്ത് ഞായറാഴ്ച രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി. സജി തയ്യുള്ളതിൽ, ബേബി ഓലിക്കൽ, മൊയ്‌തു കരേച്ചാലിൽ എന്നിവരുടെ അമ്പതോളം വാഴകൾ നശിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, മെമ്പർമാരായ ബിന്ദു കുര്യൻ ആനിക്കാട്ട്, പ്രബീഷ് തളിയോത്ത്, ആൻസമ്മ എൻ.ജെ, സെക്രട്ടറി യാദവ് വിൽസൻ എന്നിവർ സ്ഥലം സന്ദർശിച്ചു.