താമരശ്ശേരി ചുരം ഏഴാം വളവിൽ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തെത്തുടർന്ന് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ട്രാവലർ അടക്കമുള്ള ചെറിയ വാഹനങ്ങൾ മാത്രമാണ് നിലവിൽ ഒരു വശത്തുകൂടി സാവധാനം കടത്തിവിടുന്നത്.
ചുരം കയറാനായി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നതിനാൽ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. കണ്ടെയിനർ ലോറി നീക്കം ചെയ്യാനായി ക്രെയിൻ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്, വാഹനം മാറ്റിയ ശേഷം മാത്രമേ ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ സാധിക്കൂ. അതിനാൽ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് മാത്രം യാത്ര തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Tags:
latest