Trending

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ പവർകട്ട് മുൻകൂട്ടി അറിയുന്നതിനായുള്ള സാങ്കേതിക വിദ്യയുമായി കെഎസ് ഇബി. wss.kseb.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യാം. കൺസ്യൂമർ നമ്പർ, നിങ്ങളുടെ ബില്ലിലെ നമ്പർ എന്നിവ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

പിന്നീട് മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സമയത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിക്കും. പുതിയ ബിൽ വിവരങ്ങൾ, പെട്ടെന്ന് ബിൽ അടക്കാനുള്ള സൗകര്യം, ബില്ലിന്‍റെ പിഡിഎഫ് എന്നിവയും ഇതേ രജിസ്ട്രേഷൻ വഴി ലഭിക്കും.

കെഎസ്ഇബിയുടെ 'വിത്ത് യൂ' ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌റ്റേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. ആദ്യഘട്ട പരീക്ഷണം ഇന്നലെ തിരുവനന്തപുരത്താണ് നടത്തി. ഇന്നും നാളെയുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്‍റെ സമയം മുന്‍കൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും.

ഏകോപനമില്ലായ്മയാണ് സംസ്ഥാനത്തെ വൈദ്യുതി പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആരോപിച്ചിരുന്നു. എന്നാൽ ദീര്‍ഘകാല കരാര്‍ നഷ്ടമായത് എൽഡിഎഫ് കാലത്താണ് എന്നാണ് യുഡിഎഫിന്‍റെ ആരോപണം.

Post a Comment

Previous Post Next Post