വിദ്യാഭ്യാസ രംഗത്തെ സമർപ്പണത്തിനും നവീന അധ്യാപന രീതികൾക്കും ലഭിച്ച അംഗീകാരമായി കോഴിക്കോട് ജില്ലയിൽ നിന്ന് മൂന്ന് അധ്യാപകർ സംസ്ഥാന അധ്യാപക അവാർഡിന് അർഹരായി.
🔹 യു.പി. വിഭാഗം
ജെയിംസ് ജോഷി
പ്രധാനാധ്യാപകൻ, ലിറ്റിൽ ഫ്ലവർ യു.പി. സ്‌കൂൾ, വേനപ്പാറ
🔹 ഹൈസ്കൂൾ വിഭാഗം
സിറാജുദ്ദീൻ പി.ടി.
എച്ച്.എസ്.ടി. (നാച്ചുറൽ സയൻസ്), ജി.എച്ച്.എസ്.എസ്. പൂനൂർ
🔹 ഹയർ സെക്കണ്ടറി വിഭാഗം
ഡോ. ശ്രീജ കെ.
എച്ച്.എസ്.എസ്.ടി. (ബോട്ടണി), ജി.എച്ച്.എസ്.എസ്. കുണ്ടൂപറമ്പ്
അതോടൊപ്പം, സംസ്ഥാന സ്‌കൂൾ പെർഫോമൻസ് അവാർഡ് നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ, മടവൂർ-നും അഭിനന്ദനങ്ങൾ.
അറിവും മൂല്യങ്ങളും തലമുറകളിലേക്ക് പകർന്നുനൽകുന്ന അധ്യാപകരുടെ ആത്മാർഥ സേവനത്തിനും വിദ്യാഭ്യാസ മികവിനും ലഭിച്ച ഈ അംഗീകാരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാന നിമിഷമാണ്. എല്ലാ പുരസ്കാര ജേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. 👏📚
Tags:
latest