രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ ആശങ്കയിൽ. യുപിഐ പേയ്മെന്റുകൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി. RBI നിർദേശിച്ച മർച്ചന്റ് re-KYC പൂർത്തിയാക്കാനുള്ള അവസാന തിയതി 2026 സെപ്റ്റംബർ 15 അടുത്തെത്തിയതോടെയാണ് ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ആശങ്ക ശക്തമാകുന്നത്. കൃത്യസമയത്ത് കെവൈസി പുതുക്കാത്ത പക്ഷം ചെറുകിട വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുപിഐ ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന ചെറുകിട ഓഫ്‌ലൈന്‍ വ്യാപാരികളില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ക്ക് സമയപരിധിക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകാതെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.
Tags:
latest