കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1360 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും നേരിയ കുറവ് പ്രകടമാണ്. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം നടത്തി. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലാണുള്ളത്.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 170 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കിലാണ് കേരളത്തിലെ വ്യാപാരം.
കേരളത്തിൽ ഇന്ന്
22 കാരറ്റ് ഗ്രാം വില 14190, പവന്‍ വില 113520
18 കാരറ്റ് ഗ്രാം വില 11655, പവന്‍ വില 93240
14 കാരറ്റ് ഗ്രാം വില 9080, പവന്‍ വില 72640
9 കാരറ്റ് ഗ്രാം വില 5855, പവന്‍ വില 46840.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.23 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള സംഖ്യ കിട്ടും.
വില കുറയുന്ന വേളയില്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. വാങ്ങുന്ന വേളയില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതി മിക്ക ജ്വല്ലറികളിലുമുണ്ട്. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ചില ജ്വല്ലറികള്‍ പണിക്കൂലിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വാങ്ങുന്ന ആഭരണം ഹാള്‍മാര്‍ക്കിങ് ചെയ്തതാണോ എന്ന് ഉപഭോക്താവ് ഉറപ്പ് വരുത്തണം. ഭാവിയില്‍ ഈ സ്വര്‍ണം തിരിച്ചുവില്‍ക്കുന്ന വേളയില്‍ അത് ഗുണം ചെയ്യും.
2026 സെപ്റ്റംബർ 5-ലെ വിദേശ രാജ്യങ്ങളിലെ കറൻസികൾക്ക് ലഭിക്കുന്ന ഏകദേശ രൂപ വിനിമയ നിരക്ക് (INR) താഴെ നൽകുന്നു:
ബ്രിട്ടീഷ് പൗണ്ട് (GBP): 127.65 രൂപ
യൂറോ (EUR): 109.75 രൂപ
യുഎസ് ഡോളർ (USD): 94.49 രൂപ
കനേഡിയൻ ഡോളർ (CAD): 62.79 രൂപ
ഓസ്‌ട്രേലിയൻ ഡോളർ (AUD): 68.52 രൂപ
കുവൈറ്റ് ദിനാർ (KWD): 308.20 രൂപ (ഏകദേശം)
ഒമാനി റിയാൽ (OMR): 225.19 രൂപ
ബഹ്‌റൈനി ദിനാർ (BHD): 249.70 രൂപ (ഏകദേശം)
ഖത്തരി റിയാൽ (QAR): 23.78 രൂപ
യുഎഇ ദിർഹം (AED): 25.71 രൂപ
സൗദി റിയാൽ (SAR): 25.34 രൂപ
Tags:
latest