കക്കയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ (പി.എച്ച്.സി) പുതിയ കെട്ടിടം സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 10.30ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപീകരണ യോഗം പി. എച്ച്.സി. ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാരിന്റെ എൻ.എച്ച്.എം. ഫണ്ടിൽനിന്ന് 1.43 കോടി രൂപ ചിലവിട്ടാണ് കെട്ടിടം നിർമിച്ചത്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി പ്രസിഡന്റ് സിനി ജിനോ ചെയർപേഴ്സനും മെഡിക്കൽ ഓഫീസർ ഡോ. നൗഷാദ് യു.പി. ജനറൽ കൺവീനറുമായി 75 അംഗ കമ്മിറ്റി രൂപീകരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ചെറിയാൻ ജോസഫ് അറക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, പഞ്ചായത്ത് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, എൻ.കെ. കുഞ്ഞമ്മദ്, പ്രബീഷ് തളിയോത്ത്, സെക്രട്ടറി യാദവ്
വിൽസൻ, മെഡിക്കൽ ഓഫീസർ ഡോ. നൗഷാദ് യു.പി, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനിൽ ബി, താലൂക്ക് ഹോസ്പിറ്റൽ പി.ആർ.ഒ. സൗമ്യ ഫിലിപ്പ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ. അമ്മദ്, ഷാജു കാരക്കട, വി.
എസ്. ഹമീദ്, ഷാജു പ്ലാത്തോട്ടം, സജി കൂനന്താനം, അരുൺ പാറക്കൽ, ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന എന്നിവർ സംസാരിച്ചു.